ഇടുക്കിയിൽ 27 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 172 പേർക്ക് കൊവിഡ്

ഇടുക്കിയിൽ 27 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 21 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി .ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വാഴത്തോപ്പ് മഠത്തിലെ ആറു കന്യാസ്ത്രീകൾക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. 30 പേർ ജില്ലയിൽ രോഗമുക്തി നേടി.
Read Also : കൊല്ലത്ത് 176 പേർക്ക് കൊവിഡ്; തൃശൂരിൽ 162 പേർക്ക് കൊവിഡ്
ആലപ്പുഴ ജില്ലയില്‍ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് രോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
Story Highlights – idukki alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here