Advertisement

സെക്രട്ടേറിയേറ്റിലെ തീപിടുത്തം: സർക്കാരിനെ പ്രതിരോധിച്ച് മന്ത്രിമാർ

August 27, 2020
Google News 2 minutes Read

സെക്രട്ടറിയേറ്റിലെ തീപിടുത്ത വിവാദത്തിൽ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നു. സർക്കാരിനെ പ്രതിരോധിച്ച് മന്ത്രിമാർ രംഗത്തെത്തി. പ്രതിപക്ഷ സമരം നിരാശയിൽ നിന്നുണ്ടായതെന്നും തീപിടുത്തത്തിന്റെ പേരിൽ നടത്തുന്ന കലാപം അവസാനിപ്പിക്കണമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. തീപിടുത്തം അട്ടിമറിയല്ല, ഷോട്ട് സർക്ക്യൂട്ട് മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. അട്ടിമറിയെന്ന നാണംകെട്ട പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമര്‍ശിച്ചു.

Read Also : സംസ്ഥാന ദേശീയപാത വികസനം; അടുത്തമാസത്തോടെ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി സുധാകരൻ

അതേസമയം സംഭവത്തിൽ അട്ടിമറി ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. നടന്നത് ആസൂത്രിതമായ അട്ടിമറിയെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കടത്താൻ മുഖ്യമന്ത്രി നേതൃത്വം കൊടുത്തുവെന്നും ചെന്നിത്തല. എൻഐഎ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമെന്നും ജ്യുഡീഷ്യൽ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമെന്നും അന്വേഷണം വഴിതെറ്റിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നതായുംബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍.

സെക്രട്ടേറിയറ്റ് തീപിടുത്തത്തിൽ സർക്കാർ എന്തൊക്കയോ മറച്ചുവയ്ക്കുകയാണെന്നും കൊവിഡിന്റെ പേര് പറഞ്ഞ് ഒരു സമരവും ചെയ്യരുതെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നും കെ മുരളീധരൻ എംപി പറഞ്ഞു.

Story Highlights kadakampalli surendran, g sudhakaran, ramesh chennithala, suendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here