Advertisement

‘ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതി നേരിട്ട് കളയാം എന്ന് കരുതരുത്’; എച്ച് സലാമിനെതിരെ ജി സുധാകരന്‍

3 hours ago
Google News 2 minutes Read
G sudhakaran against h salam

അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി ബന്ധപ്പെട്ട് എച്ച് സലാം എംഎല്‍എയുടെ പ്രതികരണത്തിനെതിരെ വീണ്ടും ജി സുധാകരന്‍. ഫേസ്ബുക്കില്‍ എഴുതിയത് കൊണ്ട് ജനം അംഗീകരിക്കില്ലെന്നും ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതി നേരിട്ട് കളയാം എന്ന് കരുതരുതെന്നും ജി സുധാകരന്‍ പറഞ്ഞു. എച്ച് സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് മറുപടി. ഫേസ്ബുക്കില്‍ എഴുതിയത് കൊണ്ട് ജനം അംഗീകരിക്കില്ലെന്നും ഫേസ്ബുക്കില്‍ എന്തെങ്കിലും എഴുതി നേരിട്ട് കളയാം എന്ന് കരുതരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വസ്തുതകള്‍ പറഞ്ഞാല്‍ തിരുത്താന്‍ തയാറാകണമെന്നും ജി സുധാകരന്‍ പറഞ്ഞു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെ തകര്‍ത്തു എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. (G sudhakaran against h salam)

ശക്തമായ സാംസ്‌കാരിക കേന്ദ്രം തകര്‍ത്തു കളഞ്ഞുവെന്ന് ജി സുധാകരന്‍ ആവര്‍ത്തിച്ചു. സ്മാരകത്തിനു പേര് പോലും ഇടാന്‍ മറന്നു പോയി. അതു ഉദ്ഘാടനം ചെയ്ത മന്ത്രിയും അത് മറന്നു പോയി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ളതാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകരം പൊതുമരാമത്ത് വകുപ്പാണ് പുനര്‍നിര്‍മ്മാണം നടത്തിയതെന്നും ജി സുധാകരന്‍ പറഞ്ഞു.

Read Also: സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം; പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി MK സ്റ്റാലിൻ

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക നിര്‍മ്മാണത്തെ സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച്ച നടന്ന പരിപാടിയില്‍ ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയെന്ന നിലയില്‍ ഇന്നലെ എച്ച് സലാം ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. അനാവശ്യങ്ങള്‍ പറയുമ്പോള്‍ പ്രതികരിക്കാത്തത് ഭാഷ വശമില്ലത്തതുകൊണ്ടോ പറയാന്‍ അറിയാത്തതുകൊണ്ടോ അല്ലെന്നും ജി സുധാകരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും എച്ച് സലാം സൂചിപ്പിച്ചിരുന്നു. അവശേഷിക്കുന്ന ബഹുമാനം ഇനിയും കളഞ്ഞു കുളിക്കരുതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

Story Highlights : G sudhakaran against h salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here