പോഗ്ബക്ക് കൊവിഡ്; നേഷൻസ് ലീഗിൽ ദേശീയ ടീമിനായി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബക്ക് കൊവിഡ്. നേഷൻസ് ലീഗിനു മുന്നോടിയാ
യി സംഘടിപ്പിച്ച ദേശീയ ടീം ക്യാമ്പിൽ പങ്കെടുക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിലാണ് 27കാരനായ താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. വിവരം ഫ്രഞ്ച് പരിശീലകൻ ദിദിയെർ ദെഷാമ്പ്സ് അറിയിച്ചു. പോഗ്ബക്ക് പകരം എഡ്വാർഡോ കാമവിംഗ ടീമിൽ ഇടം നേടി.
സ്വീഡൻ, ക്രൊയേഷ്യ എന്നീ ടീമുകൾക്കെതിരെയാണ് ഫ്രാൻസിനു മത്സരങ്ങൾ ഉള്ളത്. സ്വീഡനെതിരെ സെപ്തംബർ 6നും ക്രൊയേഷ്യക്കെതിരെ സെപ്തംബർ 9നുമാണ് മത്സരങ്ങൾ.
Story Highlights – Paul Pogba tests positive for coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here