Advertisement

നവവധുവിന്റെ മരണം; സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കുടുംബം

August 27, 2020
Google News 1 minute Read

തൃശൂർ മുല്ലശ്ശേരിയിലെ ശ്രുതി വധക്കേസിൽ സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കുടുംബം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഉദ്യോഗസ്ഥർ കേസിലെ തുടരന്വേഷണത്തിൽ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും പുനർ നിയമനം റദ്ദ് ചെയ്യണമെന്നുമാണ് ആവശ്യം.

സിഐ മനോജിനെ മലക്കപ്പാറയിലേക്കും എസ് ഐ ജിനെഷിനെ വാടാനപ്പള്ളിയിലേക്കുമാണ് പുനർനിയമിച്ചത്. ഇരുവരെയും സർവീസിലേക്ക് തിരിച്ചെടുത്തതിനെതിരെ ശ്രുതി ആക്ഷൻ കൗൺസിൽ രംഗത്ത് വന്നു. അന്തിക്കാട് സ്റ്റേഷന് അടുത്തുള്ള വാടാനപ്പള്ളിയിലേക്ക് എസ്ഐ ജിനെഷിനെ നിയമിച്ചതോടെ തുടരന്വേഷണങ്ങളിൽ ഇവർ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.

Read Also : തൃശൂരിലെ നവവധുവിന്റെ മരണം; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

ശ്രുതിയുടെ മരണം അസ്വാഭാവികമാണെന്ന് മനസിലാക്കിയിട്ടും തെളിവുകൾ നഷ്ടപെടുന്ന തരത്തിൽ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. പുനർനിയമനം റദ്ദാക്കി കേസിന്റെ അന്വേഷണം അവസാനിക്കും വരെ ഇരുവരെയും സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി.

Story Highlights sruthi’s death, family complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here