സെക്രട്ടേറിയറ്റിലെ തീപിടുത്തം; അട്ടിമറി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ അട്ടിമറി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല. തീപ്പിടുത്തം എൻഐഎ അന്വേഷിക്കണമെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യുഡിഎഫ് സമരം നടത്തുന്നതെന്നും ജനപ്രതിനിധികളെ തടഞ്ഞത് കൊണ്ടാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷമുണ്ടായതെന്നും ചെന്നിത്തല. പൊലീസാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നും ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫീസർ ആണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ്.
Read Also : തീപിടുത്തം: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു
അതേസമയം സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ് വിഭാഗം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയർഫോഴ്‌സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയതും സമാന റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
Story Highlights – ramesh chennithala, secretariat fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here