കൊവിഡ് കാലത്ത് എൻട്രൻസ് പരീക്ഷ മാറ്റിവയക്കണമെന്ന ആവശ്യവുമായി പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]

-/ ടീന സൂസൻ ടോം

കൊവിഡ് ആശങ്കയ്ക്കിടയിലും ജെഇഇ-നീറ്റ് പരീക്ഷകളുടെ നടപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിലപാടിനെതിരെ രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ‘പോസ്റ്റ്‌ഫോൺ ജെഇഇ-നീറ്റ് ഇൻ കൊവിഡ്’ എന്ന ഹാഷ്ടാഗുമായാണ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര നിലപാടിനെതിരായ പ്രതിഷേധങ്ങൾ ഉയരുന്നത്. ഈ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രം വ്യാജമാണ്.

Read Also : ബെലാറസ് പ്രക്ഷോഭത്തിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 fact check]

അനന്യ സിംഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവച്ച സന്ദേശത്തിൽ ‘ഞങ്ങളെ സഹായിക്കണം .. കൊവിഡ് കാലത്തെ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണം.’ എന്നാണ് എഴുതിയിരിക്കുന്നത്. ചുവടെ കൈത്തണ്ട മുറിച്ച് ചോരയൊഴുകുന്ന ചിത്രവുമുണ്ട്! ബോളിവുഡ് താരം സോനു സൂദിനും ട്വീറ്റ് ടാഗ് ചെയ്തു.

എന്നാൽ ഈ ചിത്രത്തിന് ജെഇഇ- നീറ്റ് പരീക്ഷകളുമായോ ഇന്ത്യയുമായോ ഒരു ബന്ധവുമില്ല. 2016ലെ ചിത്രമാണിത്. കറുത്ത വർഗക്കാർക്കെതിരായ പൊലീസിന്റെ ക്രൂരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. അനീതിക്കും അന്യായത്തിനുമെതിരായ പ്രതീകമായി ഈ ചിത്രം പലരും ഉപയോഗിക്കുന്നതായും 24 ഫാക്ട് ചെക്ക് ടീം കണ്ടെത്തി.

Story Highlights 24 fact check, jee, neet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top