Advertisement

ബെലാറസ് പ്രക്ഷോഭത്തിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 fact check]

August 27, 2020
Google News 3 minutes Read
fact check

-/ മെര്‍ലിന്‍ മത്തായി

നീണ്ട 26 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയ്ക്ക് എതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. ഇതിനിടെ പ്രതിഷേധത്തിലെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ‘This protest in Belarus Is So Cool’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വിഡിയോ ബെലാറസ് പ്രക്ഷോഭത്തിലേത് അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റ് അലക്‌സാണ്ടര്‍ ഇവാനോവ് സ്‌പെഷ്യല്‍ ഇഫക്റ്റ് വഴി നിര്‍മിച്ച വിഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് You shall not pass, Lukashenko! എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ലുക്കാഷെങ്കോയുടെ ചിത്രം ബോറിസ് എന്ന ഉക്രൈന്‍ കലാകാരനാണ് വരച്ചതെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ബോറിസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അദ്ദേഹം വരച്ച ലുക്കാഷെങ്കോയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

അലക്‌സാണ്ടര്‍ ഇവാനോവിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലായ jilrock1 ന്റെ തീം, വീഡിയോയില്‍ കാണുന്ന റോഡില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പിന്നീട് വിഡിയോ നിര്‍മിക്കുന്ന ഒരു ചിത്രം അലക്‌സാണ്ടര്‍ ഇവാനോവ് തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. അതിനാല്‍, പ്രചരിക്കുന്ന വിഡിയോ ബെലാറസ് പ്രതിഷേധത്തിലെ ദൃശ്യങ്ങള്‍ അല്ലെന്നും വിഎഫ്എക്‌സ് വിഡിയോ ആണെന്നും നിസംശയം പറയാം.

Story Highlights VFX Video Shared As Recent Protests In Belarus, Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here