Advertisement

സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ ആശങ്ങള്‍; കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

August 28, 2020
2 minutes Read
COCON VIRTUAL CONFERENCE

സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ ആശങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെപ്റ്റംബര്‍ 18 നും 19 നും ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ രാജ്യത്തും പുറത്തും നിന്നുള്ള 3000 ത്തിലധികം പേരാണ് പ്രതിവര്‍ഷം വീതം കേരളത്തില്‍ വച്ച് നടന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നത്. സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഉണ്ടാകുന്ന ഏറ്റവും പുതിയ കണ്ടു പിടിത്തങ്ങള്‍ രാജ്യത്തെ സൈബര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പഠിക്കുന്നതിനും അതിനുള്ള സാങ്കേതികത്വം വേഗത്തില്‍ ലഭിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ഇത്തവണ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും –
https://india.c0c0n.org/2020/home വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Story Highlights COCON VIRTUAL CONFERENCE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top