നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻ എസ്.പിയെയും രണ്ട് ഡിവൈഎസ്പിമാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ

former sp dysp to undergo liar test

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മുൻ എസ്.പിയെയും രണ്ട് ഡിവൈഎസ്പിമാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ. അന്വേഷണ സംഘം ഇത് സംബന്ധിച്ച് സിജെഎം കോടതിയിൽ ഹർജി നൽകി. സത്യം പുറത്ത് കൊണ്ട് വരുന്നതിന് ശാസ്ത്രീയമായ രീതിയിലുള്ള നുണ പരിശോധന ആവശ്യമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

മുൻ എസ്പി വേണുഗോപാലിനെയും ഡിവൈഎസ്പിമാരായ പി.പി.ഷംസ്, അബ്ദുൾ സലാം എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ തീരുമാനിച്ചിട്ടുള്ളത്. അനധികൃതമായി രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ചതും അവിടെവെച്ച് മർദ്ദനമേറ്റതും മരണപ്പെട്ടതുമായ വിവരങ്ങൾ കട്ടപ്പന കട്ടപ്പന ഡി.എസ്.പിയായ ഷംസിനും സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്ന അബ്ദുൾ സലാമിനും അറിവുണ്ടായിരുന്നെന്നാണ് പൊലീസുകാർ നൽകുന്ന മൊഴി. എന്നാൽ ഇതിനെ ഇവർ നിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ സി.ബി.ഐ ഒരുങ്ങുന്നത്. കോടതി ഇവർക്ക് സമൻസ് അയക്കും. മൂന്ന് പേരും നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചാൽ മാത്രമേ കോടതി ഇതിന് അനുമതി നൽകുകയുള്ളു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മുൻ എസ്.പിയെയും മറ്റു പൊലീസുകാരെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ പ്രതികളാവുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലും പിന്നീട് അത് മറയ്ക്കാനുള്ള ഗൂഢാലോചനയിലുമടക്കം കൂടുതൽ പൊലീസുദ്യോഗസ്ഥരുടെ ഇടപെടൽ വ്യക്തമായിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂൺ 21നാണ് വാഗമൺ സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരിച്ചത്.

Story Highlights former sp dysp to undergo liar test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top