രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 77,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. 24 മണിക്കൂറിനിടെ 77,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലേറെ പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണങ്ങൾ 61,000 കടന്നു.

അതേസമയം, രോഗമുക്തി നിരക്ക് 76.27 ശതമാനമായി ഉയർന്നു. ഉത്തരാഖണ്ഡിൽ 50 ശശ്‌സ്ത്ര സീമ ബൽ സൈനികർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് തന്നെ ഏറ്റവും അധികം പ്രതിദിന കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം തുടരുന്നു. ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും ഇന്ത്യയിലാണ്. 24 മണിക്കൂറിനിടെ 77,266 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,057 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി. ആകെ പോസിറ്റീവ് കേസുകൾ 33,87,500 ലെത്തി. ഇതോടെ ആകെ മരണസംഖ്യ 61,529 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ പ്രതിദിനം 14,000ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ആന്ധ്രയിൽ പതിനായിരത്തിൽ അധികവും. ഡൽഹിയിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയായി മാറുകയാണ്.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. അസമിൽ പോസിറ്റീവ് കേസുകൾ ഒരു ലക്ഷത്തിന് അടുത്തെത്തി. അതേസമയം, 24 മണിക്കൂറിനിടെ 60,177 പേർ രോഗമുക്തരായി. മരണനിരക്ക് 1.82 ശതമാനമായി തുടരുകയാണ്.

Story Highlights – covid spreads rapidly in the country; More than 77,000 people were diagnosed with the disease within 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top