സംഘടനാ ചുമതലകളിൽ പുതിയ നിയമനം നടത്തി സോണിയാ ഗാന്ധി

sonia gandhi make new appointments

സംഘടനാ ചുമതലകളിൽ പുതിയ നിയമനം നടത്തി സോണിയാ ഗാന്ധി. ലോക്‌സഭയിൽ ഗൗരവ് ഗഗോയ് ഡെപ്യൂട്ടി ലെജിസ്ലേറ്റിവ് പാർട്ടി നേതാവാകും. അധിർ രഞ്ജൻ ചൗധരിയും രവ്ണിത് സിംഗ് ബിട്ടുവുമാണ് വിപ്പുമാർ. രാജ്യസഭാംഗം കെ.സി. വേണുഗോപാലിനെ അഞ്ച് പാർട്ടിയുടെ രാജ്യസഭയിലെ അംഗ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തി. ജയറാം രമേശ് രാജ്യസഭയിലെ ചീഫ് വിപ്പാകും.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘടനാ തലത്തിലെ പുതിയ മാറ്റങ്ങൾ. അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചിട്ടുണ്ട്.

Story Highlights sonia gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top