തിരുവോണത്തോണിക്ക് അകമ്പടി; മങ്ങാട്ട് ഭട്ടതിരി ആറന്മുളക്ക് തിരിച്ചു

തിരുവോണത്തോണിക്ക് അകമ്പടി നൽകുന്നതിനായി മങ്ങാട്ട് ഭട്ടതിരി ആറന്മുളക്ക് തിരിച്ചു. പൂജകൾ പൂർത്തിയാക്കി രാവിലെ പതിനൊന്ന് മണിയോടെയാണ് കുമാരനെല്ലൂർ മങ്ങാട്ട് ഇല്ലത്ത് രവീന്ദ്ര ബാബു ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളക്ക് തിരിച്ചത്. ഇന്ന് രാത്രി സംഘം ആറന്മുള എത്തും.

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇടത്താവളങ്ങൾ ഒഴിവാക്കി നേരിട്ട് ആറന്മുളക്കാണ് യാത്ര. ആഘോഷങ്ങൾ ഒഴിവാക്കി ആണ് ഇത്തവണ ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. തിരുവോണ ദിവസം പുലർച്ചെയാണ് കാട്ടൂരിൽ നിന്നും തിരുവോണത്തോണി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് ആഘോഷപൂർവ്വം വന്നെത്തുന്നത്. ഇത്തവണ 20 പേർ മാത്രമാകും തിരുവോണ തോണിയിൽ ഉണ്ടാകുക.

Story Highlights – Accompanied by Thiruvonathoni; Mangat Bhattathiri returned to Aranmula

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top