പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 58 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 3211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1929 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാള്‍ മരിച്ചു. ഇതോടെ കൊവിഡ് മൂലം ജില്ലയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ജില്ലയില്‍ ഇന്ന് 127 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2334 ആയി. പത്തനംതിട്ട ജില്ലക്കാരായ 858 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 826 പേര്‍ ജില്ലയിലും, 32 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 140 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 81 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 120 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 240 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 87 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 32 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 852 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 88 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
Story Highlights – covid confirmed 75 cases In Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here