സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം

four covid death reported in kerala

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

പത്തനംതിട്ടയിൽ കരുണാകരൻ എന്ന 67 കാരനാണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരൻ. കരൾ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ(64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്‌മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു ജയ്‌മോൻ. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു.

Story Highlights four covid death reported in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top