കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഭിക്ഷാടകയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗികാതിക്രമം

കർണാടകയിലെ ഹാസൻ ജില്ലയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഭിക്ഷാടകയെ കൊലപ്പെടുത്തി.
കൊലയ്ക്കുശേഷം ലൈംഗികാക്രമണത്തിന് വിധേയയാക്കിയതായും സംശയം. സംഭവത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞു.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വെള്ള ഷർട്ടും നീല ജീൻസും ധരിച്ച യുവാവാണ് അക്രമം നടത്തുന്നതെന്ന് ദൃശ്യത്തിൽ വ്യക്തമാണ്. കടത്തിണ്ണയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ തലയിൽ വലിയ സിമന്റ് കട്ട എടുത്തിട്ട് പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ സമീപം ഒരു ഭിക്ഷാടകൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു.

Story Highlights Murder. Karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top