സെക്രട്ടേറിയറ്റ് തീപിടുത്തം; 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് നിഗമനം

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് നിഗമനം. കത്തിയ ഫയലുകൾ സ്‌കാൻ ചെയ്തു തുടങ്ങി. അതേസമയം അന്വേഷണത്തിന്റെ ഗ്രാഫിക്‌സ് വിഡിയോ അന്വേഷണ സംഘം തയാറാക്കി വരികയാണ്.

സർക്കാരുമായി ബന്ധപ്പെട്ട അതിഥി മന്ദിരങ്ങളിൽ മുറിയെടുത്തതിന്റെ വിജ്ഞാപനങ്ങളും ഉത്തരവുകളുമാണ് കത്തിയതെന്നായിരുന്നു ആദ്യ വിശദീകരണം. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഭാഗികമായി കത്തിയ ഫയലുകളും സ്‌കാൻ ചെയ്യാൻ തീരുമാനിച്ചത്. സർക്കാരുമായി ബന്ധപ്പെട്ട വിവിധ ആഘോഷ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച വിജ്ഞാപനങ്ങളാണ് കത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

Read Also : സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്ന് മുഖ്യമന്ത്രി

കത്തിയ ഫയലുകൾ സ്‌കാൻ ചെയ്യാനുള്ള നടപടികൾ നിലവിൽ ആരംഭിച്ചു. പൊലീസും ചീഫ് സെക്രട്ടറി നിയോഗിച്ച അന്വേഷണ സംഘവും സംയുക്തമായാണ് സ്‌കാൻ ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നത്. തീ പടർന്നതിന്റെ കാരണം വ്യക്തമാക്കാനാണ് ഗ്രാഫിക്‌സ് വിഡിയോ.

അതേസമയം തീപിടുത്തം സംബന്ധിച്ച ഫൊറൻസിക് പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിച്ചേക്കും. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് എഡിജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകൾ കോടതി അനുമതിയോടെ കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനക്കായി കൈമാറിയിരുന്നു. സംഭവ സ്ഥലത്ത് തീ പടരാനിടയാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്നും ഫൊറൻസിക് സംഘം പരിശോധിക്കും.

Story Highlights secretariat fire, files burned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top