ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് അഞ്ചാം കൊവിഡ് മരണം

six death reported kerala signle day

ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. എടത്വാ പച്ച പാലപ്പറമ്പിൽ ഔസേഫ് വർഗ്ഗീസ് (72) ആണ് മരിച്ചത്.
വൃക്കയിൽ അർബുദ ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഔസേഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത് കൊവിഡ് മരണമാണ് ഇത്. നേരത്തെ ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചിരുന്നു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ(64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്‌മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു ജയ്‌മോൻ. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നാണ് മറ്റ് കാവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ടയിൽ കരുണാകരൻ എന്ന 67 കാരനാണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരൻ. കരൾ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.

കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു.

Story Highlights six death reported kerala signle day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top