ഗുരുപൂർണിമ ആഘോഷം; വിദ്യാർത്ഥികളെ കൊണ്ട് ബിജെപി നേതാവിന് പാദ പൂജ ചെയ്യിച്ചു

ആലപ്പുഴയിൽ ബിജെപി നേതാവിന് സ്കൂളിൽ പാദപൂജ. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അനൂപിനാണ് വിദ്യാർത്ഥികളെ കൊണ്ട് പാദ പൂജ നടത്തിയത്. നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലാണ് വിവാദ സംഭവം. ഗുരുപൂർണിമ ആഘോഷത്തിന്റെ ഭാഗമായായിരുന്നു സംഭവം. അധ്യാപകരുടെ പാദപൂജ ചെയ്യുന്ന പരിപാടിയിലാണ് മാനേജ്മെന്റ് പ്രതിനിധിയെന്ന പേരിൽ ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്.
നേരത്തെ കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി.
ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്.
Story Highlights : BJP leader gets pada pooja by students Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here