Advertisement

തിരുവോണത്തിന് അടക്കം മൂന്ന് ദിവസങ്ങളിൽ മദ്യ വിൽപന ഇല്ല

August 30, 2020
1 minute Read

തിരുവോണത്തിന് അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വിൽപനയില്ല. ബാർ, ബിവറേജ് ഔട്ട്‌ലെറ്റ്, വൈൻ പാർലർ എന്നിങ്ങനെ എല്ലാ മദ്യവിൽപന സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.

Read Also : ബെവ് ക്യൂവില്‍ ആപ്പില്‍ മാറ്റം; ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം

കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് ഈ നീക്കം. നേരത്തെ തന്നെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് തിരുവോണ ദിവസമായ 31ന് അവധിയാണ്. അതിനാൽ ആ ദിവസം ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്കിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. സാധാരണ ആഘോഷ ദിവസങ്ങളിൽ മദ്യവിൽപനശാലകൾക്ക് ഇളവ് നൽകാറുണ്ടായിരുന്നുവെങ്കിലും ഇക്കുറി മാറ്റം ഉണ്ടായി.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ബിവറേജസ് കോർപറേഷൻ ആപ്ലിക്കേഷനായ ബെവ്ക്യൂ ആപ്പിൽ പുതിയ മാറ്റങ്ങൾ വന്നു. ഇനി ബുക്ക് ചെയ്താൽ ഉടൻ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സർക്കാർ നീക്കി. ആപ്പിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Story Highlights bevq, alocohol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top