കണ്ണൂരില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു

kasargod reported covid death

കണ്ണൂരില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ. കൃഷ്ണന്‍ (74) എന്നിവരാണ് മരിച്ചത്.

മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന സന്തോഷ് ഒരാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ഗുരുതരാവസ്ഥയിലായ നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്‌നി സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ഈ മാസം ഒന്‍പത് മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചകിത്സയിലായിരുന്നു.

Story Highlights Two persons who were undergoing treatment for covid died in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top