Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം ഭക്തര്‍ക്ക് പ്രവേശനം

August 30, 2020
Google News 1 minute Read

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താനാകും. ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ച് വിര്‍ച്വല്‍ ക്യൂ വഴിയായിരിക്കും പതിദിനം ആയിരം പേര്‍ക്കുള്ള ദര്‍ശനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തു വരുന്നവര്‍ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ദര്‍ശനം അനുവദിക്കുക.

ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ദിവസവും 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും.

Story Highlights Guruvayur temple open to 1,000 devotees daily

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here