രാജ്യത്ത് കൊവിഡ് കേസുകൾ 35 ലക്ഷം കടന്നു

india covid cases crossed 23 lakhs

രാജ്യത്തെ കൊവിഡ് കേസുകൾ 35 ലക്ഷം കടന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 35,39,712 ആണ്. മരണ സംഖ്യ 63,657 ആയി. 27,12,520 ലക്ഷം പേർക്ക് കൊവിഡ് ഭേദമായി.

മഹാരാഷ്ട്രയിൽ 16,000ൽ അധികം റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലെ ഡുംക സെൻട്രൽ ജയിലിലെ അൻപത് തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചാബിൽ രോഗബാധിതർ അരലക്ഷം കടന്നു.

Read Also : ഓണാഘോഷം: കൊവിഡ് വ്യാപനമുണ്ടാകാന്‍ ഇടനല്‍കുന്ന യാതൊന്നും സംഭവിക്കാതെ നോക്കണം: മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിതീവ്രമായി. 24 മണിക്കൂറിനിടെ 16,867 പോസിറ്റീവ് കേസുകളും, 328 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 7,64,281 ആയി. ആകെ മരണം 24,103.

ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,548 കേസുകളും 81 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 414,164ഉം, മരണം 3,796ഉം ആയി.

കർണാടകയിൽ 8324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 115 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 327,076ഉം, മരണം 5483ഉം ആയി.

തമിഴ്‌നാട്ടിൽ 6,352 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 87 മരണവും സംസ്ഥാനത്തുണ്ടായി. ആകെ കൊവിഡ് ബാധിതർ 4,15,590 ആയിട്ടുണ്ട്. ആകെ മരണം 7,137 ആയി. പശ്ചിമ ബംഗാളിൽ 3012ഉം, അസമിൽ 2427ഉം, ഡൽഹിയിൽ 1,945ഉം, ജാർഖണ്ഡിൽ 1299ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top