Advertisement

മധ്യപ്രദേശിൽ വെള്ളപ്പൊക്കം; ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

August 30, 2020
1 minute Read

മധ്യപ്രദേശിൽ ദുരിതം വിതച്ച് അതിതീവ്രമഴ. സംസ്ഥാനത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നർമ്മദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു.

സംസ്ഥാനത്തെ 12 ജില്ലകളിൽ മഴ ദുരിതം വിതച്ചു. 411 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഹോഷംഗാബാദ്, സിഹോർ തുടങ്ങിയ ജില്ലകളിലാണ് സ്ഥിതി അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 സെൻറീമീറ്റർ മഴയാണ് ഹോഷംഗാബാദിൽ രേഖപ്പെടുത്തിയത്. ഏഴായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Read Also : വെള്ളപ്പൊക്കം; വീട്ടിലെ വൈദ്യുത മീറ്റര്‍ വെള്ളത്തില്‍; ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ നാടിന് തുണയായി

മഴ രൂക്ഷമായ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി സേന രംഗത്തിറങ്ങിയിട്ടുണ്ട്. നർമ്മദ നദി അപകട രേഖയും മറികടന്നാണ് ഒഴുകുന്നത്. വിധിഷ, ഷിഹോർ, രാജഘട്ട്, ചിന്ദ്വാര ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം കത്തയച്ചു. ആയിരം കോടിയുടെ കൃഷിനാശം സംസ്ഥാന സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഒഡീഷ അടക്കമുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.

Story Highlights madhyapradesh, flood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top