ഇന്ന് ഉത്രാടം; തിരുവോണത്തിനുള്ള അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ

ഇന്ന് ഉത്രാടം. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയിൽ തളർന്നുനിൽക്കുമ്പോഴും പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുകയാണ് മലയാളികൾ ഈ ഓണക്കാലത്തും.
പൂക്കളമിട്ടും ഓണത്തപ്പന് നേദിച്ചും സദ്യയുണ്ടാക്കിയും എല്ലാ അർത്ഥത്തിലും ആഘോഷഭരിതമാകുന്ന ദിവസങ്ങളാണ് മലയാളിക്ക് ഓണനാളുകൾ. നാളെ തിരുവോണത്തിനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഉത്രാടപ്പാച്ചിലാണിന്ന്.
ഗൃഹാതുര സ്മരണകൾ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. എന്നാൽ ഇത്തവണ നൂറ്റാണ്ടിന്റെ മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. അത് ലോകത്തെവിടെയുള്ള മലയാളിയും അങ്ങനെതന്നെ. എങ്കിലും ഭാവിയെ പ്രതീക്ഷയോടെ സമീക്കാനൊരുങ്ങി ഇത്തവണയും നിയന്ത്രണത്തോടെയാണെങ്കിലും മലയാളികൾ ഓണം ആഘോഷിക്കുന്നു.
Story Highlights – today uthradam marks onam arrival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here