ഇന്ന് രണ്ട് പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി

2 hot spots today

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മാടപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Read Also : സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്; 1367 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മതിലകം (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 10), കടക്കരപ്പള്ളി (വാര്‍ഡ് 14), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4), ആതവനാട് (11), പാലക്കാട് ജില്ലയിലെ ആനക്കര (7, 8), എരിമയൂര്‍ (15), കോട്ടോപ്പാടം (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 579 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Story Highlights 2 hot spots today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top