എറണാകുളം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നു; ഇന്ന് 210 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6000 കടന്നു. ഇതില്‍ തൊണ്ണൂറ് ശതമാനത്തോളം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

ജില്ലയില്‍ 6156 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 90 ശതമാനത്തോളം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം 5352 ആയി. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതും എറണാകുളം ജില്ലയിലാണ്.

ജില്ലയുടെ എല്ലാ മേഖലകളിലും രോഗവ്യാപനം രൂക്ഷമാണ്. എറണാകുളത്ത് മാത്രം 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഉള്‍പ്പെടുന്നു. തൃക്കാക്കരയില്‍ 10 പേര്‍ക്കും ഉദയം പേരൂരില്‍ എട്ടു പേര്‍ക്കും തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലായി 26 പേര്‍ക്കും പായിപ്രയില്‍ 22 അഥിതി തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്ന എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗ വ്യാപനം ഉണ്ടായി. ജില്ലയില്‍ 90 പേരാണ് പുതുതായി രോഗമുക്തി നേടിയത്. അതേ സമയം 2242 പേരാണ് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്.

Story Highlights covid patients in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top