വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: കരിദിനമാചരിച്ച് ഡിവൈഎഫ്‌ഐ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവോണനാളിൽ കോൺഗ്രസ് ചോരപ്പൂക്കളം തീർത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
തിരുവോണ നാളിൽ കോൺഗ്രസിട്ട ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്നും കോൺഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also : ആസൂത്രിക കൊലപാതകം എന്ന് സിപിഐഎം; ബന്ധമില്ലെന്ന് കോൺഗ്രസ്
കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി പറഞ്ഞു.
Story Highlights – dyfi black day today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here