Advertisement

‘ലോക്ക്ഡൗൺ കാലത്ത് മക്കൾ അടുക്കളപ്പണി പഠിച്ചു’; വിശേഷങ്ങളുമായി ജയറാം

August 31, 2020
2 minutes Read
jayaram explains lockdown time

ലോക്ക്ഡൗൺ കാലത്തെ കുറിച്ച് ഓണനാളിൽ ട്വന്റിഫോറുമായി പങ്കുവച്ച് നടൻ ജയറാം. ചെന്നൈയിലെ വീട്ടിൽ നിന്നാണ് സൂം വീഡിയോ കോളിലൂടെ ട്വന്റിഫോർ സ്റ്റുഡിയോയിൽ ജയറാം അതിഥിയായി എത്തിയത്.

മാർച്ച് 17-ാം തിയതി വീട്ടിൽ കയറിയതാണ്. ഇതുവരെ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ലെന്ന് ജയറാം പറഞ്ഞു. മനോധൈര്യം തന്നെയാണ് കൊവിഡിന് ഏറ്റവും വേണ്ട മരുന്നെന്നും ജയറാം പറഞ്ഞു.

ചെയ്യുന്ന കാര്യത്തിൽ സന്തോഷം കണ്ടെത്തിയാൽ ഈ 24 മണിക്കൂറ് പോരാതെ വരുമെന്നും അതുകൊണ്ട് ലോക്ക്ഡൗൺ കാലം ബോറടിയായി തോന്നിയില്ലെന്നും ജയറാം ട്വന്റിഫോറിനോട് പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് മക്കൾ അടുക്കള പണി പഠിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

ഫ്‌ളവേഴ്‌സ് ടിവിയുടെ തുടക്കം മുതൽ തന്നെ താൻ ഒപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ട് ഫഌവേഴ്‌സ് കുടുംബം പോലെയാണെന്നും ജയറാം ട്വന്റിഫോറിനോട് പറഞ്ഞു. ഫഌവേഴ്‌സ്, ട്വന്റിഫോർ പ്രേക്ഷകർക്കും ജയറാം ഓണാശംസകൾ നേർന്നു.

Story Highlights jayaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top