കാസർഗോഡ് 103 പേർക്ക് കൊവിഡ്; കോഴിക്കോട് 117 പേർക്ക് കൊവിഡ്

കാസർഗോഡ് പുതുതായി 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും 5 പേര്‍ വിദേശത്ത് നിന്നും എത്തിയവരുമാണ്. നീലേശ്വരം, കാസർഗോഡ് നഗരസഭാ പരിധിയിലും ചെമ്മനാട് പഞ്ചായത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നീലേശ്വരത്ത് 13 പേരും ചെമ്മനാട്ടും കാസർഗോഡും 12 പേർക്കും കൊവിഡ് പോസിറ്റീവായി. 56 പേരാണ് പുതുതായി രോഗമുക്തി നേടിയത്.
Read Also : കൊല്ലത്ത് ഇന്ന് 131 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 137 പേർക്ക് കൊവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നും കോഴിക്കോട് കോർപറേഷൻ പരിധിയിലാണ് ഏറ്റവും അധികം സമ്പർക്ക രോഗബാധിതർ ഉള്ളത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും, ഇതര സംസ്ഥാനങ്ങളിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു. 1956 പേരാണ് നിലവിൽ ജില്ലയില്‍ ചികിത്സയിലുള്ളത്.
Story Highlights – kasaragod kozhikode covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here