പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഓസ്‌ട്രേലിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം പ്രതികള്‍ വിദേശത്തുള്ള മറ്റ് വ്യവസായ സംരംഭങ്ങളിലേക്ക് വകമാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
വിദേശത്തേക്ക് കടന്നുവെന്ന് സംശയിക്കുന്ന റോയ് ഡാനിയേലിന്റ ഇളയ മകള്‍ റീബക്കായി അന്വേഷണം ഊര്‍ജിതമാക്കി. റിമാന്റിലുള്ള പ്രതികളെ കൊവിഡ് പരിശോധന ഫലം വന്നതിന് ശേഷം ജയിലേക്ക് മാറ്റും. റിമാന്റ് കാലവധി തീര്‍ന്നതിന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയില്‍ കിട്ടിയാല്‍ കേസിന്റെ മേല്‍ നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
Story Highlights – Popular finance fraud; Inquiry into foreign countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here