Advertisement

പ്രശാന്ത് ഭൂഷന്റെ കോടതിയലക്ഷ്യ കേസിൽ വിധി ഇന്ന്

August 31, 2020
1 minute Read

കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ശിക്ഷ സുപ്രിംകോടതി ഇന്ന് വിധിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടാണ് പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്.

കോടതിയലക്ഷ്യക്കേസിൽ ആറ് മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് പരമാവധി ശിക്ഷ നൽകുക. സുപ്രിംകോടതി പ്രാക്ടീസിന് വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയും തുറന്നുകിടക്കുന്നുണ്ട്.

Read Also : ലാവലിൻ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ജയിൽ ശിക്ഷ വിധിച്ചാലും പുനഃപരിശോധന ഹർജിയിൽ അന്തിമവിധി വരുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യുമെന്ന സൂചന ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നൽകിയിരുന്നു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും തെറ്റ് ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കണമെന്നും വാദം കേൾക്കവേ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.

സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസുമാർക്കും എതിരെയുള്ള എല്ലാ ആരോപണവും പിൻവലിച്ചാൽ ദയാപൂർവമായ നിലപാടെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ മനഃസാക്ഷിക്ക് തെറ്റെന്ന് ബോധ്യമുള്ള കാര്യങ്ങളിൽ മാത്രമേ മാപ്പ് പറയുകയുള്ളുവെന്ന ഉറച്ച നിലപാട് പ്രശാന്ത് ഭൂഷൺ കോടതിയിൽ സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിന് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ട്വീറ്റുകളിലെ പരാമർശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്.

Story Highlights prashant bhooshan, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top