Advertisement

‘ഫൈസൽ വധശ്രമക്കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നു’; പ്രതി ഷജിത്തിന്റെ ശബ്ദസന്ദേശം പുറത്ത്

September 1, 2020
3 minutes Read
audio message against adoor prakash

തേമ്പാമൂട്ടിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസ് പ്രതികളെ സഹായിക്കാൻ അടൂർ പ്രകാശ് ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പ്രാദേശികമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസിൽ തങ്ങളെ സഹായിക്കാമെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞിട്ടുണ്ടെന്നാണ് ഫൈസൽ വധശ്രമക്കേസ് പ്രതിയും വെഞ്ഞാറമൂട് കൊലപാതകക്കേസിൽ പ്രതികളിലൊരാൾ കൂടിയായ ഷജിത്ത് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ഈ ശബ്ദരേഖ അടൂർ പ്രകാശ് തള്ളി. കൊലപാതകക്കേസിൽ പ്രതികളായ തേമ്പാമൂട്ടിലെ പ്രവർത്തകരെ ആരെയെങ്കിലും അറിയാമോ എന്ന ട്വന്റിഫോർ പ്രതിനിധിയുടെ ചോദ്യത്തിന് അടൂർ പ്രകാശ് പറഞ്ഞ മറുപടിയിങ്ങനെ- ‘തേമ്പാമൂട്ടിലെ എന്ന് മാത്രമല്ല ഏഴ് അസംബ്ലി നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുമായി ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചത്.’

Read Also : കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

ട്വന്റിഫോർ പ്രതിനിധി– കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണല്ലോ തേമ്പാമൂട്ടിൽ സംഘർഷമുണ്ടായത്. പിന്നീട് രണ്ട് മാസം മുമ്പ് ഫൈസൽ എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. അതിൽ ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്തിരുന്നോ ?

Read Also : പ്രതിയായ സിഐടിയുകാരനെ രക്ഷിക്കാൻ തന്റെ പേര് ഉപയോഗിക്കുന്നു; ആരോപണത്തിന് മറുപടിയുമായി അടൂർ പ്രകാശ്

അടൂർ പ്രകാശ്- പാർട്ടി പ്രവർത്തകർ എന്ന നിലയിൽ പലയിടത്ത് നിന്നും പലയാളുകളും എന്നെ ബന്ധപ്പെടാറുണ്ട്. കള്ളക്കേസിൽ പ്രതിയാക്കുന്നു, പൊലീസിന്റെ സഹായത്തോടെ പ്രതിയാക്കുന്നു എന്നെല്ലാം പറഞ്ഞാൽ, ന്യായമായ അവകാശം അവർക്ക് കൂടി കിട്ടണമെന്നുള്ളതുകൊണ്ട് പൊലീസുമായി ബന്ധപ്പെടാറുണ്ട്. പൊതുപ്രവർത്തനം നടത്തിയ കാലം തൊട്ട് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ ഇടപെട്ടുവെന്ന് പറയരുത്.

Story Highlights audio message against adoor prakash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top