മത്തായിയുടെ മരണത്തിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച കേസിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്.

ജൂലൈ 28 ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ വീടിന് സമീപമുള്ള കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.

Story Highlights -chittar mathai , murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top