Advertisement

‘രണ്ട് വർഷം മുമ്പ് മഹേഷ് അയച്ചുതന്ന വീഡിയോ ആണ് ഇന്ന് സി യു സൂൺ ആയത്’: ഫഹദ് ഫാസിൽ

September 1, 2020
3 minutes Read
fahadh faasil interview on c u soon

ഇന്ന് പുറത്തിറങ്ങുന്ന ‘സി യു സൂൺ’ എന്ന ചിത്രം വന്ന വഴിയെ കുറിച്ച് നടൻ ഫഹദ് ഫാസിൽ. ട്വന്റിഫോർ എക്‌സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

നാം എന്നും വാർത്തകളിൽ കാണുന്ന കാര്യമാണ് സി യു സൂണിന്റെ കഥ. രണ്ട് വർഷം മുമ്പ് സംവിധായകൻ മഹേഷ് നാരായണൻ ഫഹദിന് ഒരു വീഡിയോ അയച്ചു കൊടുത്തിരുന്നു. മനുഷ്യക്കടത്തിന്റെ ഇരയായ സൗദിയിൽ ഉള്ളൊരു പെൺകുട്ടിയുടെ വീഡിയോ.

കരഞ്ഞു തളർന്ന ആ പെൺകുട്ടിയുടെ വീഡിയോ മനസിനെ വളരെ അലോസരപ്പെടുത്തുന്നതായിരുന്നു. പിന്നീട് രണ്ട് വർഷത്തിന് ശേഷം മഹേഷ് നാരായണൻ സി യു സൂണിന്റെ കഥ പറഞ്ഞപ്പോൾ ഈ ഭാഗം ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന ഫഹദ് ചോദിച്ചു. തുടർന്നുണ്ടായ ചർച്ചകളാണ് സി യു സൂണിലേക്ക് എത്തിച്ചത്.

സിനിമാ നിർമാണ സമയത്ത് എല്ലാവരുടേയും ആരോഗ്യത്തിനായിരുന്നു പ്രധാന്യം നൽകിയിരുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരേയും ഒരു കെട്ടിടത്തിൽ കൊണ്ടുവന്ന് ക്വാറന്റീൻ കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രീകരണം ആരംഭിച്ചതെന്നും ഫഹദ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ രൂപം കാണാം :

Story Highlights fahadh faasil interview on c u soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top