Advertisement

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഹോളിവുഡ് സംഗീത സംവിധായകന്‍

September 1, 2020
2 minutes Read

ഇന്ത്യന്‍ സിനിമയില്‍ അതികം പരീക്ഷിച്ചിട്ടില്ലാത്ത ഫിലിം മേക്കിംഗ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. പൂര്‍ണമായും ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ്. നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്.

ഒരു കൂട്ടം പുതുമുഖങ്ങളാണ് ‘വഴിയെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാബ്രത്ത് എന്നിവരാണ്.

ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.

Story Highlights Hollywood music director to compose music for Malayalam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top