Advertisement

കാസർഗോഡ് 15 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 227 പേർക്ക് കൊവിഡ്

September 1, 2020
2 minutes Read
kasaragod thiruvananthapuram covid update

കാസർഗോഡ് പുതുതായി 15 പേർക്ക് കൊവിഡ്. മുഴുവൻ പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. കഴിഞ്ഞ ദിവസം പരിശോധനയിലുണ്ടായ കുറവാണ് പുതിയ കേസുകളുടെ എണ്ണം കുറയാൻ കാരണം. പള്ളിക്കര, എന്‍മകജെ, തൃക്കരിപ്പൂര്‍, അജാനൂര്‍, മംഗല്‍പാടി, മധൂര്‍, മുളിയാര്‍, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, മഞ്ചേശ്വരം സ്വദേശികളാണ് രോഗബാധിതരായത്. 90 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 1403 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Read Also : കർണാടകയിൽ 2 മന്ത്രിമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 149 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 394 പേരുടെ ഫലം നെഗറ്റീവായി. ജില്ലയില്‍ 22,494 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

Story Highlights kasaragod kasaragod thiruvananthapuram covid update covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top