വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഏത് മേഖലകളില്‍ ആനുകൂല്യം നല്‍കണമെന്നത് പരിഗണിച്ചു വരികയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അതേസമയം, റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമായിരിക്കും എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വായ്പ മൊറട്ടോറിയം നീട്ടുന്നതിലും, പലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ: ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറില്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ രണ്ട് വര്‍ഷം വരെ മൊറട്ടോറിയം നല്‍കാം. പലിശയിളവിലും, പിഴപലിശ ഒഴിവാക്കുന്നതിലും ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാമെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധന മന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചു. ഹര്‍ജികളില്‍ നാളെ വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. പലിശ ഒഴിവാക്കുന്നതില്‍ കേന്ദ്രം കൃത്യമായ നിലപാട് അറിയിക്കണമെന്നും, റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാകില്ലെന്നും കോടതി കഴിഞ്ഞതവണ നിരീക്ഷിച്ചിരുന്നു.
Story Highlights – moratorium can be extended to two years; Central Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here