കന്നഡയിലെ ഹിറ്റ് നിർമ്മാതാക്കളുടെ മലയാള അരങ്ങേറ്റം; ‘തിങ്കളാഴ്ച നിശ്ചയം’ പോസ്റ്റർ പുറത്ത്

കന്നഡയിലെ ഹിറ്റ് നിർമാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ സെന്ന ഹെഗ്‌ഡെയാണ് സംവിധാനം ചെയ്യുക. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തെപ്പറ്റി പുഷ്കർ ഫിലിംസ് തന്നെയാണ് അറിയിച്ചത്. കിരിക് പാർട്ടി, അവനെ ശ്രമൻ നാരായണ തുടങ്ങി നിരവധി ചിത്രങ്ങൾ പുഷ്കർ ഫിലിംസ് ഒരുക്കിയിട്ടുണ്ട്.
Read Also : ഷൈൻ ടോം ചാക്കോയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ; ഖാലിദ് റഹ്മാന്റെ സംവിധാനം; ‘ലവി’ന്റെ ട്രെയിലർ കാണാം
ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. സെന്ന ഹെഗ്ഡെയും ലില്ലി, പോരാട്ടം എന്നീ മലയാള എന്ന ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. സെന്നയുടെ ആദ്യ ചിത്രം ‘കഥയൊന്തു ഷുരുവാഗിദെ’ എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് ശ്രീരാജ് ആണ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. എഡിറ്റ് ഹരിലാൽ കെ രാജീവ്.
Read Also : മിന്നൽ മുരളി ടീസർ എത്തി
2016ൽ സെന്ന ഹെഗ്ഡെ ചെയ്ത 0-41* എന്ന മലയാള ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്യുഫിക്ഷൻ ആയാണ് 0-41* സംവിധായകൻ അണിയിച്ചൊരുക്കിയത്, വിവിധ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. പുതുമുഖങ്ങളാണ് ഇതിലും വേഷമിട്ടത്.
Story Highlights – Pushkar films debute malayalam movie poster out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here