മൂന്ന് ഫോർമാറ്റിലും കോട്ടുവായിടുന്ന ആദ്യ താരം; സർഫറാസിനെ ട്രോളി സമൂഹമാധ്യമങ്ങൾ

Trolls against sarfaraz ahmed

അലസനായ ക്രിക്കറ്റർ എന്ന വിശേഷണമുള്ളയാളാണ് മുൻ പാക് നായകൻ സർഫറാസ് ഖാൻ. കളത്തിനകത്തും പുറത്തും സർഫറാസ് അങ്ങനെ തന്നെ. കഴിഞ്ഞ ഏകദിന ലോകകപ്പിൽ വിക്കറ്റ് കാക്കുന്നതിനിടെ കോട്ടുവായിടുന്ന സർഫറാസിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. പാക് ആരാധകർ തന്നെ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ, ഇംഗ്ലണ്ടിനെതിരായ ടി-20 മത്സരത്തിലും കോട്ടുവായിടുന്ന സർഫറാസിൻ്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also : പാകിസ്താനെ തല്ലിയൊതുക്കി ഇംഗ്ലണ്ട്; തകർപ്പൻ ജയം

ടി-20 മത്സരത്തിനിടെ ഡഗൗട്ടിലിരുന്നായിരുന്നു സർഫറാസിൻ്റെ കോട്ടുവാ. ടീമിൽ ഇടം നേടാൻ കഴിയാതിരുന്നതിനെ തുടർന്നാണ് താരം സഹതാരങ്ങൾക്കൊപ്പം ഡഗൗട്ടിൽ ഇരുന്നത്. ഇതോടെ സർഫറാസ് മൂന്ന് ഫോർമാറ്റിലും കോട്ടുവായിടുന്ന ആദ്യ താരമായി എന്നാണ് ട്രോളുകൾ പറയുന്നത്. ലോകകപ്പ്, ടി-20 മത്സരം എന്നിവക്കൊപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ കോട്ടുവായിടുന്ന ചിത്രവും ചേർത്താണ് ട്രോളുകൾ.

നേരത്തെ സർഫറാസ് അഹ്മദായിരുന്നു മൂന്നു ഫോർമാറ്റിലും പാകിസ്താൻ്റെ നായകൻ. ലോകകപ്പിനു ശേഷം സർഫറാസിൻ്റെ ടെസ്റ്റ്, ടി-20 ടീമുകളിൽ നിന്ന് പുറത്താക്കിയ പാക് ക്രിക്കറ്റ് ബോർഡ് ടെസ്റ്റിൽ അസ്‌ഹർ അലിയെയും ടി-20യിയിലും ഏകദിനത്തിലും ബാബർ അസമിനെയും നായകരായി നിയമിച്ചു.

Read Also : സർഫറാസ് അഹ്മദ് പുറത്ത്; പാക് നായകനായി ബാബർ അസം എത്തുമെന്ന് റിപ്പോർട്ട്

2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോല്പിച്ച് പാകിസ്താൻ കിരീടം ഉയർത്തുമ്പോൾ സർഫറാസ് ആയിരുന്നു പാക് ടീം നായകൻ. സർഫറാസിൻ്റെ കീഴിൽ ലോകകപ്പിലെ അവസാന 4 മത്സരങ്ങൾ ഉൾപ്പെടെ പാകിസ്താൻ തുടർച്ചയായ ആറു ജയങ്ങൾ കുറിച്ചിരുന്നു.

Story Highlights Trolls against sarfaraz ahmed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top