കൊല്ലത്ത് ഇന്നലെ രാത്രി നടന്നത് രണ്ട് കൊലപാതകങ്ങൾ

കൊല്ലം ജില്ലയിൽ ഇന്നലെ രാത്രി രണ്ട് വ്യത്യസ്ത കൊലപാതകങ്ങൾ നടന്നു. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തും ചവറ തെക്കും ഭാഗത്തുമാണ് കൊലപാതകങ്ങൾ നടന്നത്. വാളകത്ത് കൊല്ലപ്പെട്ടത് നെയ്യാറ്റിൻകര സ്വദേശി ഉണ്ണിയാണ്.
മൂന്നുപേർ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചവറ തെക്കുംഭാഗത്ത് കൊല്ലപ്പെട്ടത് രാമചന്ദ്രൻപിള്ളയാണ്. തേവലക്കര ക്ഷേത്രത്തിലെ താത്ക്കാലിക പാചകക്കാരനാണ് ഇദ്ദേഹം. റോഡിനു സമീപത്തെ തെങ്ങിൻ ചുവട്ടിലാണ് രാമചന്ദ്രൻ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയിരിക്കുന്നത്. ആളുമാറിയാണ് ഇദ്ദേഹത്തെ വെട്ടിയതെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന രവീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights – two murders shocked kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here