വെഞ്ഞാറമൂട്ടിലെ കൊലപാതകം: സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

വെഞ്ഞാറമൂട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നില്‍ കടുത്ത മുന്‍വൈരാഗ്യമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മെയ് 25 നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം പ്രതികളെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു. കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights – venjaramoodu murder remand report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here