പബ്ജിക്ക് പകരം വെക്കാവുന്ന അഞ്ച് ഗെയിമുകൾ

രാജ്യത്ത് പബ്ജി നിരോധിച്ചത് ഗെയിമർമാർക്ക് കടുത്ത തിരിച്ചടിയാണ്. പബ്ജിക്കൊപ്പം പബ്ജി ലൈറ്റും നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടികയിൽ പെടുന്നുണ്ട്. ഇന്ത്യയിൽ 3.3 കോടി ആളുകളാണ് പബ്ജി കളിച്ചു കൊണ്ടിരുന്നത്. ഇവർക്കൊക്കെ തിരിച്ചടിയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം. എന്നാൽ, പബ്ജിയെപ്പോലെ തന്നെ കളിക്കാവുന്ന ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമുകൾ ഇനിയുമുണ്ട്. അവയിൽ ഏറ്റവും മികച്ച അഞ്ചെണ്ണം നമുക്ക് പരിശോധിക്കാം.
Read Also : പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം
- കാൾ ഓഫ് ഡ്യൂട്ടി-മൊബൈൽ
ഈ ഗെയിമിനെപ്പറ്റി പലർക്കും അറിവുണ്ടാവും. പബ്ജിയോട് കിടപിടിക്കുന്ന ഗ്രാഫിക്സും ഗെയിംപ്ലേയുമാണ് കാൾ ഓഫ് ഡ്യൂട്ടിയുടെ സവിശേഷത. വീഡിയോ ഗെയിം മേഖലയിൽ 17 വർഷത്തെ അനുഭവസമ്പത്തുള്ള ആക്ടിവിഷനാണ് കാൾ ഓഫ് ഡ്യൂട്ടിയുടെ ഡെവലപ്പർ. അതുകൊണ്ട് തന്നെ ക്വാളിറ്റിയുള്ള ഗെയിമിങ് അനുഭവം കാൾ ഓഫ് ഡ്യൂട്ടി ഉറപ്പു നൽകുന്നു. മികച്ച ഫീച്ചറുകളും വ്യത്യസ്തമായ നിരവധി ക്യാരക്ടറുകളും ആയുധങ്ങളുമൊക്കെയുള്ള കാൾ ഓഫ് ഡ്യൂട്ടി പബ്ജിക്ക് പകരം ധൈര്യമായി കളിക്കാം.
- ഫോർട്ട്നൈറ്റ്
കളർഫുൾ ആണ് ഫോർട്ട്നൈറ്റ്. പബ്ജി, കാൾ ഓഫ് ഡ്യൂട്ടി എന്നീ ഗെയിമുകൾക്ക് സമാനമായ ഗെയിംപ്ലേ ആണ് ഫോർട്ട്നൈറ്റും നൽകുന്നത്. എന്നാൽ, മറ്റ് രണ്ട് ഗെയിമുകളുടെയും ഗ്രേ കളറിംഗിൽ നിന്ന് ഫോർട്ട്നൈറ്റ് മോചനം നൽകുന്നു. കളർഫുളായ ഒരു ഗെയിമിങ് അനുഭവം ഫോർട്ട്നൈറ്റ് ഉറപ്പുവരുത്തുന്നുണ്ട്. കുറച്ചു കൂടി ക്രാഫ്റ്റിയായ, ഫൺ ആയ ഗെയിമിങ് ആണ് ഫോർട്ട്നൈറ്റിൻ്റേത്. വർഷങ്ങളുടെ വിഡിയോ ഗെയിം പരിചയ സമ്പത്തുള്ള എപിക്ക് ഗെയിംസ് ആണ് ഈ ഗെയിം അണിയിച്ചൊരുക്കിയിരിക്കിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ ഗെയിം ഇപ്പോൾ ലഭ്യമല്ല, എപ്പിക്ക് ഗെയിംസിൻ്റെ വെബ്സൈറ്റിൽ നിന്ന് ഫോർട്ട്നൈറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- ഗറേന ഫ്രീ ഫയർ
ഏറെ ജനപ്രിയമായ ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിമുകളിൽ പെട്ട ഒരു ഗെയിമാണ് ഫ്രീ ഫയർ എന്നറിയപ്പെടുന്ന ഗറേന ഫ്രീ ഫയർ. ഭേദപ്പെട്ട ഗ്രാഫിക്സും സ്മൂത്തായ ഗെയിംപ്ലേയും ഫ്രീ ഫയറിനെ ജനകീയമാക്കുന്നുണ്ട്. 50 പേരടങ്ങുന്ന 10 മിനിട്ട് ഗെയിം ഉൾപ്പെടെയുള്ള മോഡുകൾ ഇതിലുണ്ട്. സിംഗപ്പൂർ ഗെയിമിങ് കമ്പനിയായ ഗറേനയാണ് ഈ ഗെയിമിൻ്റെ ഡെവലപ്പർമാർ.
- ക്രിയേറ്റിവ് ഡിസ്ട്രക്ഷൻ
ഫോർട്ട്നൈറ്റിൻ്റെ ക്ലോൺ എന്ന് പറയപ്പെടാവുന്ന ഗെയിമാണ് ക്രിയേറ്റിവ് ഡിസ്ട്രക്ഷൻ. ഫോർട്ട്നൈറ്റിനോട് ഏറെ സമാനതയുള്ള ഗെയിമിൽ തേർഡ് പേഴ്സണായും കളിക്കാമെന്നതാണ് സവിശേഷത.ലോ, മിഡ് എൻഡ് ഫോണുകളിൽ ഗെയിമിങ് അനുഭവം അത്ര സുഖകരമാവില്ലെന്ന് ഗെയിമിങ് റിവ്യൂകൾ സൂചിപ്പിക്കുന്നു.
- റൂൾസ് ഓഫ് സർവൈവൽ
പബ്ജിയുടെ ക്ലോൺ. എന്നാൽ, പബ്ജിയിൽ ഉള്ളതിനെക്കാൾ അധികം ആയുധങ്ങളും വാഹനങ്ങളും ഇതിലുണ്ട്. ഗെയിംപ്ലേ പബ്ജിയോട് സമാനമാണെങ്കിലും ബഗ്സ് ഉണ്ട്. ചിലപ്പോഴൊക്കെ ലാഗും ഉണ്ട്. എങ്കിലും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഗെയിമാണ് റൂൾസ് ഓഫ് സർവൈവൽ.
Story Highlights – Best battle royale games like PUBG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here