Advertisement

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം

September 2, 2020
Google News 1 minute Read
chinese apps pubg banned

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നത്.

ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടൻ അറിയിപ്പ് പുറത്തിറക്കും.

Read Also : വീണ്ടും ആപ്പ് നിരോധനം; ഇന്ത്യ 47 ചൈനീസ് ആപ്പുകൾ നിരോധിച്ചു

ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. പബ്ജി ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെന്റ് ഗെയിംസ് എന്ന് ചൈനീസ് ടെക് കമ്പനിയാണ്. പബ്ജിക്ക് 3.3 കോടിയോളം ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്.

അതേസമയം ടിക് ടോക്ക്, ഷെയർ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ് തുടങ്ങിയവയടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കും നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ മറ്റ് സെർവറുകൾക്ക് അനധികൃതമായി കൈമാറുന്നതായി ആരോപിച്ചായിരുന്നു നിരോധനം. ഇതിനു പിന്നാലെ ഈ ആപ്പുകളുടെ ക്ലോണായി പ്രവർത്തിച്ചിരുന്ന 47 ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു.

Story Highlights 118 chinese apps includes pubg banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here