ജീവനക്കാരന് ജാതി അധിക്ഷേപം; ഏഴ് എഫ്എസിടി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

ജീവനക്കാരനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ എഫ്എസിടി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്. പട്ടിക ജാതിക്കാരനായ ഉദ്യോഗസ്ഥനാണ് ജാതിപരമായി അധിക്ഷേപം നേരിടേണ്ടി വന്നത്. ജോലിയിൽ നിന്ന് അകാരണമായി മാറ്റിനിർത്തിയെന്നും പരാതി. ആലപ്പുഴ അരൂർ സ്വദേശിയായ അനിൽ കുമാർ ആണ് പരാതി നൽകിയത്.

Read Also : ചഹാലിനെതിരായ ജാതി അധിക്ഷേപം; യുവരാജ് മാപ്പു പറഞ്ഞു

എറണാകുളം ഏലൂർ പൊലീസ് ആണ് കേസെടുത്തത്. സിഎംഡി, എച്ച് ആർ ജനറൽ മാനേജർ എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. ഏഴ് പേർക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

പട്ടികജാതിക്കാരനായ ജീവനക്കാരനെ ജാതി അധിക്ഷേപം നടത്തി, ജോലിയില്‍ നിന്നും അന്യായമായി നീക്കം ചെയ്തു തുടങ്ങിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊതുജനമധ്യത്തില്‍ തന്നെ ജാതി പറഞ്ഞ് അപമാനിച്ചെന്നും ബുദ്ധിമുട്ടുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥലംമാറ്റി ഉപദ്രവിച്ചെന്നും പരാതിയിലുണ്ട്. പരാതി പരിശോധിച്ച പൊലീസ് പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംഡി കിഷോര്‍ റുംഗ്ത, എച്ച്ആര്‍ ജനറല്‍ മാനേജര്‍ മോഹന്‍ കുമാര്‍, ഉദ്യോഗസ്ഥരായ ജോര്‍ജ്ജ് സ്ലീബാ, മരിയ വര്‍ഗ്ഗീസ്, ജയരാജ്.കെ.ബി, ജോഷ്യാമ്മ ജോര്‍ജ്ജ്, സുനിത തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്ഐആര്‍.

അതേസമയം കേസില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. കൊച്ചി സിറ്റി എസിപി കെ.ലാല്‍ജിക്കാണ് അന്വേഷണ മേല്‍നോട്ടച്ചുമതല.

ഇതിനിടെ എഫ്ഐആറില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് എഫ്എസിടി മാനേജ്മെന്റ് രംഗത്തെത്തി. വ്യാജ പരാതിയിന്‍മേലാണ് സിഎംഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് മാനേജ്മെന്‍റ് നിലപാട്.

Story Highlights caste discrimination,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top