ഇടുക്കി തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട

ഇടുക്കി തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. തൊടുപുഴ വെങ്ങല്ലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് 50 കിലോ കഞ്ചാവും ആറ് കുപ്പി ഹാഷിഷ് ഓയിലും എക്‌സൈസ് അധികൃതര്‍ പിടികൂടിയത്.

കാറിലുണ്ടായിരുന്ന കരിമണ്ണൂര്‍ സ്വദേശി ഹാരിസ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശിക്ക് കൈമാറാനാണ് കഞ്ചാവെത്തിച്ചത്. അതിനിടെ നടപടി തടസപ്പെടുത്താനെത്തിയ മാര്‍ട്ടിന്‍ എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

Story Highlights Excise seized 50 kg of cannabis and hashish oil in Thodupuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top