കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം; ശക്തമായ മഴയ്ക്ക് സാധ്യത

rain alert kerala

കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പുണ്ട്.

കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Story Highlights kerala rain alert central water commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top