ഗണ്മാന് കൊവിഡ്; മന്ത്രി എ.കെ. ബാലന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

ഗണ്മാന്മാരില് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ.കെ. ബാലന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്മാന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന് അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. അതിനാല്‍ ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു. ഓഫീസ് സംബന്ധമായ ജോലികള്‍ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Story Highlights – minister a.k. balan self quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here