ബംഗളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം : പി.കെ ഫിറോസ്

pk firose against bineesh kodiyeri

ബംഗളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധം : പി.കെ ഫിറോസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്ന് ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനാണ്.

നാർക്കോട്ടിക്ക് കണ്ട്രോൾ ബ്യൂറോ അനൂപിനെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്ന് അനൂപിന്റെ മൊഴി ഉണ്ടായിരുന്നു. ആന്റി നാർകോട്ടിക്ക് വിഭാഗത്തിന് നൽകിയ മൊഴിയിലാണ് ബിനീഷിനെക്കുറിച്ച് പരാമർശം. കേരളത്തിലെ ചില സിനിമാ താരങ്ങൾക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന ബംഗളൂരുവിൽ പിടിയിലായത് ജൂലൈ പത്തിനായിരുന്നു. ജൂലൈ പത്തിന് അനൂബിന്റ ഫോണിലേക്ക് ബിനീഷ് വിളിച്ചിരുന്നുവെന്നും ഫിറോസ് പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിട്ടുണ്ട്.

Story Highlights pk firose against bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top