ന്യൂനപക്ഷ അവകാശങ്ങളിൽ വിവേചനം; സർക്കാരിന് എതിരെ സിറോ മലബാർ സഭ

ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സിറോ മലബാർ സഭ. ന്യൂനപക്ഷ സംവരണത്തിൽ ഉൾപ്പെടെ പ്രകടമായ വിവേചനമുണ്ട്. ഇതര ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ 80:20 അനുപാതം തിരുത്താൻ സർക്കാർ തയാറാകണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സഭാ സിനഡ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല പ്രതിനിധികളെ തെരഞ്ഞെടുത്തതിലും അനീതിയുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാരിനെ പരസ്യമായി എതിർപ്പ് അറിയിക്കാനാണ് സഭാ തീരുമാനം.
Read Also : ഇടയലേഖനം ഒരു മുന്നറിയിപ്പ്; സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പരാമർശത്തെ അനുകൂലിച്ച് കുര്യൻ ജോസഫ്
അതേസമയം ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട മുൻനിലപാടിൽ മാറ്റമില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തരുത്. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും സഭ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
Story Highlights – sero malabar, kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here